നിര്‍മ്മാണം പൂര്‍ത്തീകരിച്ച കടവിള-വലിയവിള- പാറമുക്ക് റോഡിന്റെ ഉദ്ഘാടനം ഒ. എസ് അംബിക എം. എല്‍. എ നിര്‍വഹിച്ചു.

നിര്‍മ്മാണം പൂര്‍ത്തീകരിച്ച കടവിള-വലിയവിള- പാറമുക്ക്  റോഡിന്റെ ഉദ്ഘാടനം ഒ. എസ് അംബിക എം. എല്‍. എ നിര്‍വഹിച്ചു. 13 ലക്ഷം രൂപയ്ക്കാണ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. നഗരൂര്‍ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലൂടെയാണ് റോഡ് കടന്നുപോകുന്നത്. ആശുപത്രി പോലുള്ള അത്യാവശ്യ സേവനങ്ങള്‍ക്ക് ജനങ്ങള്‍ക്ക് വളരെ ഉപകാരപ്രദമാകുന്ന റോഡാണിത്. നഗരൂര്‍, ആറ്റിങ്ങല്‍, കിളിമാനൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ എളുപ്പത്തില്‍ എത്താനും സാധിക്കും. നാട്ടുകാരുടെ ഏറെ നാളായുള്ള ആവശ്യമാണ് ഇതോടെ സഫലമായത്.