ചിറയിന്‍കീഴ് പഞ്ചായത്തിലെ പല ഭാഗങ്ങളിലായി ഇരുപതോളം തെരുവുനായ്ക്കളെ വിഷം കഴിച്ചു ചത്ത നിലയില്‍ കണ്ടെത്തി.

ചിറയിന്‍കീഴ് പഞ്ചായത്തിലെ പല ഭാഗങ്ങളിലായി ഇരുപതോളം തെരുവുനായ്ക്കളെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. വിഷം കലര്‍ത്തിയ ആഹാരം കഴിച്ച് തെരുവുനായ്ക്കള്‍ വിവിധസ്ഥലങ്ങളില്‍ ചത്തു വീഴുകയാണ.് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ പുളിമൂട് ജംഗ്ഷന്‍ സമീപത്ത് മാത്രം പത്തോളം തെരുവുനായ്ക്കള്‍ വിഷം ഉള്ളില്‍ ചത്തനിലയില്‍ കണ്ടെത്തി. പല വീടുകളുടെ പരിസരങ്ങളിലും റോഡുകളിലുമാണ് നായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തിയത്. രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ എത്തുന്നവരാണ് വിഷം കലര്‍ത്തിയ ആഹാരം റോഡില്‍ വിതറുന്നത് എന്ന് നാട്ടുകാര്‍ പറയുന്നു