*പ്രശാന്തി ഹെല്പ് ലൈൻ*
📞 വിളിക്കാം:
*9497900035,*
*9497900045.*
മുതിർന്നവരെ ബഹുമാനിക്കുന്നതിനും വാർധക്യകാലത്ത് അവരെ സശ്രദ്ധം സംരക്ഷിക്കുന്നതിനും ഏറെ പ്രാധാന്യം നൽകുന്ന ഒരു സംസ്കാരമാണ് നമ്മുടേത്. എന്നാൽ ഈയിടെയായി നാം കാണുന്നതും കേൾക്കുന്നതുമായ വാർത്തകൾ ഹൃദയഭേദകമാണ്. തിരക്കു പിടിച്ച ജീവിതത്തിൽ അവശരായ മാതാപിതാക്കൾ ഒരു ഭാരമായി തോന്നുകയാണ് 'ചില' മക്കൾക്കും മരുമക്കൾക്കും. എല്ലാം മാറ്റിവച്ച് മക്കളുടെ ആവശ്യങ്ങൾക്ക് വേണ്ടി ജീവിച്ചവരാണ് നമ്മുടെ രക്ഷിതാക്കൾ. തീർഥാടനത്തിനെന്നും ചികിത്സക്കെന്നും തെറ്റിദ്ധരിപ്പിച്ചു മാതാപിതാക്കളെ കൊണ്ടുപോയി ആരാധനാലയങ്ങൾക്ക് മുന്നിലും വൃദ്ധസദനങ്ങളിലും തള്ളുന്ന മക്കളുടെ വാർത്തകളും ഇടയ്ക്കിടെ കേൾക്കാറുണ്ട്. സ്വന്തം വീട്ടിൽ പോലും അന്യരെപോലെ കഴിയേണ്ടിവരുന്ന ദുരവസ്ഥയാണ് മറ്റുചിലർക്ക്.
വാർദ്ധക്യം ഒരു ശാപമല്ല. മറിച്ച്, നാമേവരുടെയും ജീവിതത്തിലുടെ കടന്നുപോകേണ്ട ഒരു ഘട്ടമാണ് എന്ന് തിരിച്ചിറയുക. മക്കളാൽ സ്നേഹിക്കപ്പെടേണ്ട, സംരക്ഷിക്കപ്പെടേണ്ട, മക്കളുടെ കരുതൽ ഏറ്റവും ആവശ്യമുള്ള കാലമാണ് വാർദ്ധക്യം. ആ കടമ ഓരോ മക്കളും നിർവ്വഹിക്കേണ്ടതുണ്ട്.
വയോധികർക്കായി, മുതിർന്ന പൗരന്മാർക്കായി കേരള പോലീസും സേവനസജ്ജമാണ്.
മുതിർന്നവർക്കായി *24 മണിക്കൂറും പ്രവർത്തിക്കുന്ന* 'പ്രശാന്തി' ഹെല്പ് ലൈനിലേക്ക് എന്ത് സഹായത്തിനും വിളിക്കാം.
പ്രശാന്തി ഹെല്പ് ലൈൻ - *9497900035, 9497900045.*