സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. മൂന്നു ദിവസമായി ഒരേ വില തുടരുന്നു. ഗ്രാമിന് 4,785 രൂപയിലും പവന് 38,280 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ ആഴ്ചയിൽ ഗ്രാമിന് 135 രൂപയുടെയും പവന് 1080 രൂപയുടെയും വർധന ഉണ്ടായി.ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ഒക്ടോബർ 1,2 ദിവസങ്ങളിൽ രേഖപ്പെടുത്തിയ ഗ്രാമിന് 4,650 രൂപയും പവന് 37,200 രൂപയുമാണ്.