നാവായിക്കുളം ഇ എസ് ഐ ആശുപത്രിക്ക് പുതിയ കെട്ടിടം വരുന്നു

നാവായികുളത്തുകാരുടെ ചിരകാല ആവശ്യമായ ഇഎസ്ഐ ആശുപത്രിക്ക് കെട്ടിടം എന്നത് യാഥാർത്ഥ്യമാകുന്നു. 5.2 കോടി രൂപ ചെലവിട്ടാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം നിർമ്മിക്കുന്നത്.  ഇത് അഞ്ചു പഞ്ചായത്തിലെ തൊഴിലാളികൾക്ക് നേട്ടവും ആണ്. അടൂർ പ്രകാശ് എം. എം. പി യുടെ ഇടപെടലിനെ തുടർന്നാണ് കേന്ദ്രസർക്കാർ തുക അനുവദിച്ചത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പിനാണ് കെട്ടിടത്തിന്റെ നിർമ്മാണ ചുമതല. നിർമ്മാണ ഉദ്ഘാടനം 28ന് രാവിലെ 9ന് നടക്കും.

 ആശുപത്രി വാടക കെട്ടിടത്തിൽ ആയിരുന്നു. ആശുപത്രിക്ക് സ്വന്തമായി കെട്ടിടം വേണമെന്നും കിടത്തി ചികിത്സ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വേണമെന്നുമുള്ള ആവശ്യങ്ങൾക്ക്  ആശുപത്രിയോളം തന്നെ പഴക്കം .ഉണ്ട്.