ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ അൽപശി ഉത്സവത്തിനു ഞായറാഴ്ച്ച കൊടിയേറും

ഉത്സവത്തിനു മുന്നോടിയായുള്ള മണ്ണുനീരു കോരൽ ചടങ്ങ് ഇന്നലെ മിത്രാനന്ദപുരം ക്ഷേത്രക്കുളത്തിൽ നടത്തി. ആഴാതി ഗണേശനാണ് സ്വർണക്കലശത്തിൽ മണ്ണുനീരു കോരിയത്, വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തിച്ച മണ്ണുനീർ തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാടിനു കൈമാറി. നവധാന്യങ്ങൾ മുളപ്പിക്കാനായി സൂക്ഷിച്ചു. കൊടിയേറ്റു ദിവസം രാവിലെ ഇവ പൂജയ്ക്കായി പുറത്തെടുക്കും. ചടങ്ങിൽ ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫിസർ ബി. സുരേഷ്കുമാർ, മാനേജർ ബി. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.

ഉത്സവത്തിന് മുന്നോടിയായി ബ്രഹ്മകലശപൂജ വെള്ളിയാഴ്ച വൈകിട്ട് നടത്തും. 22 ന് ബ്രഹ്മ കലശാഭിഷേകം. 23 ന് രാവിലെ 8.30 ന് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലും തിരുവാമ്പാടി ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലും കൊടിയേറ്റും. 30 ന് രാത്രി 8.30ന് ഉത്സവശീവേലിയിൽ വലിയകാണിക്ക. 31-ന് രാത്രി 8.30 ന് സുന്ദരവിലാസം കൊട്ടാരത്തിനു മുന്നിൽ പള്ളിവേട്ട. നവംബർ ഒന്നിന് വൈകിട്ട് ആറാട്ടു ഘോഷയാത്ര ക്ഷേത്രത്തിന്റെ പടിക്ക് ഞ്ഞാറെ നടയിൽ നിന്ന് ആരംഭി ക്കും. വിമാനത്താവളത്തിനുൾ വശം വശി ശംഖുമുഖത്തേക്കാണ് ഘോഷയയാത്ര. ഇവിടെ കടവി ലെ ആറാട്ടിനു ശേഷം തിരിച്ചെഴു ന്നള്ളത്ത് രാത്രിയോടെ ക്ഷേത ത്തിലെത്തും. ആറാട്ടു കലശ ത്തോടെ ഉത്സവം സമാപിക്കും.