കൊങ്കൺ വഴി ഓടുന്ന തീവണ്ടികളുടെ സമയം നവംബർ ഒന്നുമുതൽ മാറും. ജൂൺ 10 മുതൽ ഒക്ടോബർ 31 വരെയുള്ള മൺസൂൺ ടൈംടേബിൾ അവസാനിക്കുന്നതോടെയാണിത്. മംഗള, നേത്രാവതി, മത്സ്യഗന്ധ അടക്കം 25-ലധികം വണ്ടികൾക്ക് പുതിയ സമയമായിരിക്കും. മൺസൂണിലെ വേഗനിയന്ത്രണം ഒന്നുമുതൽ ഉണ്ടാകില്ല.
എറണാകുളം-നിസാമുദ്ദീൻ മംഗള എക്‌സ്‌പ്രസിന് (12617) മൂന്നുമണിക്കൂറോളം സമയ വ്യത്യാസമുണ്ട്. ഉച്ചക്ക് 1.25-ന് പുറപ്പെടും. (നിലവിൽ രാവിലെ 10.10). ഷൊർണൂരിൽ വൈകീട്ട് 3.20-ന് എത്തും. കോഴിക്കോട് 5.12-നും കണ്ണൂരിൽ 6.39-നുമാണ് സമയം. മംഗളൂരു ജങ്‌ഷനിൽ രാത്രി 9.20-നാണ് എത്തുക.
നിസാമുദ്ദീൻ-എറണാകുളം മംഗള (12618) നിലവിലുള്ള സമയത്തെക്കാൾ രണ്ടുമണിക്കൂർ നേരത്തെ ഓടും. (രാത്രി 11.50-ന് മംഗളൂരു ജങ്‌ഷനിലെത്തുന്ന വണ്ടി നവംബർ ഒന്നുമുതൽ 10.30-ന് എത്തും). കാസർകോട്ട് 11.18-നും ഷൊർണൂരിൽ പുലർച്ചെ 4.10-ഉം എറണാകുളത്ത് 7.30-ന് എത്തും.
തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്‌സ്‌പ്രസ് (16346) രാവിലെ 9.15-ന് പുറപ്പെടും. എറണാകുളം ജങ്‌ഷനിൽ ഉച്ചയ്ക്ക് 1.45-ന് എത്തും. ഷൊർണൂരിലെ സമയം 4.20. കോഴിക്കോട് വൈകീട്ട് ആറിനും കണ്ണൂരിൽ 7.32-നും എത്തും. മംഗളൂരു ജങ്‌ഷനിൽ രാത്രി 10.40-ന് എത്തും. മുംബൈ ലോകമാന്യതിലകിൽ പിറ്റേ ദിവസം വൈകീട്ട് 4.45-നാണ് എത്തുക.
ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി (16345) 1.35 മണിക്കൂർ നേരത്തെ എത്തും. മൺസൂണിൽ പുലർച്ചെ ആറിന് മംഗളൂരു ജങ്‌ഷനിലെത്തുന്ന വണ്ടി ഒന്നുമുതൽ 4.15-ന് എത്തും. കണ്ണൂരിൽ 6.32-നും കോഴിക്കോട് 8.07-നും ഷൊർണൂരിൽ 10.15-നും രാത്രി 6.05-ന് തിരുവനന്തപുരത്തും എത്തും.
മംഗളൂരു-മുംബൈ മത്സ്യഗന്ധ (12620) ഉച്ചയ്ക്ക് 2.20-ന് പുറപ്പെടും. നിലവിൽ സമയം 12.40. തിരിച്ചുള്ള വണ്ടി (12619) 7.40-ന് മംഗളൂരു സെൻട്രലിൽ എത്തും.