കൊല്ലത്ത് പൊലീസ് ജീപ്പ് തകർത്ത കേസ്, അഭിഭാഷകന്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് അഭിഭാഷകരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ പൊലീസ് ജീപ്പ് തകർത്ത കേസിൽ ഒരാൾ അറസ്റ്റിൽ. കൊല്ലം ബാർ അസോസിയേഷനിലെ അഭിഭാഷകനായ കുണ്ടറ ജോസിനെയാണ് കൊല്ലം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും ജില്ലാ സെഷൻസ്  കോടതി തള്ളിയിരുന്നു. തുടർന്നാണ് തേവള്ളിയിൽ നിന്നും അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തത്.