*ഒന്നാം വർഷ വിദ്യാർത്ഥികളെ റാഗ് ചെയ്തു; വർക്കല എസ്എൻ കോളജിൽ മൂന്ന് പേരെ പുറത്താക്കി*

വർക്കല എസ് എൻ കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥികളെ മൂന്നാം വർഷ വിദ്യാർത്ഥികൾ റാഗ് ചെയ്ത സംഭവത്തിൽ നടപടി സ്വീകരിച്ച് കോളജ് അധികൃതർ. പരാതിയിൽ മൂന്നു വിദ്യാർത്ഥികളെ പുറത്താക്കി. മാധവ്.എസ്, ആർ. ജിതിൻ രാജ്, ജൂബി.ബി എന്നിവരെയാണ് പുറത്താക്കിയത്.കോളജിലെ ആൻ്റി റാഗിംഗ് സ്ക്വാഡിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയിരുന്നു. സംഭവത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് തുടർ അന്വേഷണത്തിനും നടപടികൾക്കുമായി വർക്കല പൊലീസിന് കൈമാറുകയും ചെയ്തു. തിങ്കളാഴ്ചയായിരുന്നു കോളജിൽ റാഗിങ് നടന്നത്.