മലയിന്‍കീഴ് കുളത്തോട്ടുമല വളവില്‍ വാടകയ്ക്ക് താമസിക്കുന്ന ദിലീപ് (35) ആണ് അറസ്റ്റിലായത്. നിരന്തരമായി മദ്യപിച്ചു എത്തുന്ന ദിലീപ് ഭാര്യ ആതിരയെ മര്‍ദ്ദിക്കുന്നത് പതിവായതിനാല്‍ ഇവര്‍ താമസിക്കുന്ന വാടക വീടുകളില്‍ നിന്ന് വീട്ടുടമകള്‍ ഇവരെ മാറ്റുക പതിവായിരുന്നു. ഇത്തരത്തില്‍ നാലോളം വീടാണ് ഇവര്‍ ആറുമാസത്തിനിടെ തന്നെ മാറിയത്.
പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ആതിരയും ദിലീപും. ആതിര ജോലിക്ക് പോകുന്നതുകൊണ്ടാണ് നാലും രണ്ടും വയസുള്ള രണ്ട് കുട്ടികളെ പോറ്റാന്‍ കഴിയുന്നത്. കഴിഞ്ഞ പതിനാറാം തീയതി രാത്രി മദ്യപിച്ച് എത്തിയ ദിലീപ് അതിക്രൂരമായി ആതിരയെ മര്‍ദ്ദിക്കുകയും അതിന്റെ വീഡിയോ സ്വയം ചിത്രീകരിക്കുകയും ചെയ്തു.
മുഖത്ത് മര്‍ദ്ദനമേറ്റ് യുവതിയുടെ മൂക്കില്‍ നിന്നും ചോര ഒഴുകുന്നത് വീഡിയോയിലുണ്ട്. ഇനി ജോലിക്ക് പോകരുതെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. യുവതിയെ മര്‍ദ്ദിച്ചത് താനാണ്. ഇവളെ ഇടിച്ച് വാ പൊട്ടിച്ചതും താനാണെന്നും വീഡിയോയില്‍ ഇയാള്‍ പറയുന്നുണ്ട്.