പട്ടുസാരിയില്‍ അതീവ സുന്ദരിയായിട്ടായിരുന്നു ഷംന വിവാഹവേദിയില്‍ തിളങ്ങിയത്. അറബിവേഷത്തിലായിരുന്നു വരന്‍ ഷാനിദ്. റിസപ്‌ഷന് ലെഹംഗയില്‍ അതീവ മനോഹരിയായിരുന്നു ഷംന. സിനിമാ രംഗത്തെ സഹപ്രവര്‍ത്തകര്‍ക്കായി പിന്നീട് വിരുന്നൊരുക്കുമെന്ന് താരം പറഞ്ഞു.
റിയാലിറ്റി ഷോയിലൂടെയാണ് ഷംന കാസിം പ്രേക്ഷകശ്രദ്ധ നേടുന്നത്. തുടര്‍ന്ന് മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ സിനിമാമേഖലയില്‍ അരങ്ങേറ്റം കുറിച്ചു. പിന്നാലെ തമിഴ്, തെലുങ്ക് സിനിമകളില്‍ നായികയായും തിളങ്ങി. മലയാളത്തിലെ ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സിനിമയായ ജോസഫിന്റെ തമിഴ് റീമേക്കിലാണ് താരം അവസാനമായി വേഷമിട്ടത്.