കെഎസ്ഇബിയുടെ ചിറയിന്‍കീഴ് ചാര്‍ജിങ് പോയിന്റ് അടിസ്ഥാന സൗകര്യം ഇല്ലാതെ ഉപയോഗശൂന്യമെന്ന് ആക്ഷേപം

കെഎസ്ഇബിയുടെ ചിറയിന്‍കീഴ് ചാര്‍ജിങ് പോയിന്റ് അടിസ്ഥാന സൗകര്യം ഇല്ലാതെ ഉപയോഗശൂന്യമെന്ന് ആക്ഷേപം. ചിറയിന്‍കീഴിലെ ഏക ഇലക്ട്രിക് ചാര്‍ജിങ് പോയി്ന്റാണ്. പേരിനു മാത്രമാണ് ഇത് നിലകൊള്ളുന്നത്. ചിറയിന്‍കീഴ് ശാര്‍ക്കര ബൈപ്പാസിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഇലക്ട്രിക് ചാര്‍ജ് പോയിന്റില്‍ എത്തി ഒരു വാഹനത്തില്‍ പോലും ചാര്‍ജ് ചെയ്യാന്‍ കഴിയുന്നില്ല. ചാര്‍ജിങിന് മുന്നില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യനും കഴിയുന്നില്ല. ഇതിനു കാരണം ജില്ലയില്‍ നടപ്പാക്കിയ 140 ചാര്‍ജിങ് പോയിന്റ്കളുടെ കൂട്ടത്തില്‍ സ്ഥാപിച്ചതാണ്്. ഇത് വിവിധ ഇലക്ട്രിക് വാഹനങ്ങളുടെ മൊബൈല്‍ ആപ്പുകള്‍ ചാര്‍ജ് പോയിന്റ് പേര് ലഭിക്കുമെന്ന് പറയുമ്പോഴും ചാര്‍ജ് ചെയ്യാന്‍ എത്തുമ്പോഴാണ് ഇവിടത്തെ ദുരവസ്ഥ മനസ്സിലാകുന്നത്. നിരവധി പേര്‍ ഇക്കാര്യം അറിയിച്ചെങ്കിലും യാതൊരു ഫലവുമില്ല നൂറുകണക്കിന് ഇലക്ട്രിക് വാഹനങ്ങള്‍ ആണ് പ്രദേശത്തുള്ളത് ഈ വാഹനങ്ങള്‍ക്ക് ഇവിടെ പാര്‍ക്ക് ചെയ്ത ചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യം അധികൃതര്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.