ഭര്‍ത്താവിനൊപ്പം ബൈക്കില്‍ യാത്രചെയ്യവെ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ടു; അധ്യാപികയ്ക്ക് ദാരുണാന്ത്യം

നെടുമങ്ങാട്: ടിപ്പർ കയറിയിറങ്ങി ഇരുചക്ര വാഹനയാത്രക്കാരിയായ അധ്യാപിക മരണമടഞ്ഞു. നെടുമങ്ങാട് ബോംബെ ഹൗസിൽ ഷാജഹാന്‍റെ ഭാര്യ ജീന(48)ആണ് മരണമടഞ്ഞത്. ശനിയാഴ്ച രാവിലെ ഒന്പതിന് നെടുമങ്ങാട് വാളിക്കോട് പാലത്തിനു സമീപം നാലുമുക്കിലാണ് അപകടം നടന്നത്.

നവജീവൻ സ്കൂളിലെ അധ്യാപികയായ ജീന ഭർത്താവിനൊപ്പം യാത്ര ചെയ്യുന്നതിനിടയിൽ ടിപ്പറിന്‍റെ പിറകുവശം ഇരുചക്ര വാഹനത്തിൽ തട്ടുകയും റോഡിൽ വീണ ജീനയുടെ ശരീരത്തിലൂടെ ടിപ്പറിന്‍റെ പിൻചക്രങ്ങൾ കയറിയിറങ്ങുകയുമായുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.