നാലാം ക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

കോതമംഗലം: നാലാം ക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. പൈമറ്റം ആറാം വാര്‍ഡ് പുത്തന്‍പുരയ്ക്കല്‍ പി കെ അജയന്റെ മകന്‍ അഭിജിത്ത് (10) കുഴഞ്ഞുവീണ് മരിച്ചത്.

പൈമറ്റം ഗവണ്‍മെന്റ് യുപി സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്.ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി തളര്‍ന്നുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ ഉടനെ കുട്ടി തളര്‍ന്നുവീഴുകയായിരുന്നു. കുളി കഴിഞ്ഞെത്തിയ അഭിജിത്ത് ഛര്‍ദ്ദിക്കുകയും തുടര്‍ന്ന് മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം വരികയും ചെയ്തു. തളര്‍ന്നുവീണ കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.