കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ വീട്ടിൽ നിന്നും പേരൂർ ജംഗ്ഷനിലേക്ക് നടന്നു വന്നിരുന്ന പേരൂർ കുന്നുവിള വീട്ടിൽ ഹാഷിറുദീനെയാണ് പേരൂർ ജംഗ്ഷനിൽ വെച്ച് തെരുവ് നായ ആക്രമിച്ചത്....
ഇയാളുടെ പുറകിൽ കൂടി വന്ന നായ ഇയാളുടെ വലതു കാൽമുട്ടിനു മുകൾ ഭാഗം മാരകമായ രീതിയിൽ കടിച്ചു മുറിവേൽപ്പിക്കുകയാണ് ഉണ്ടായത്....
തത്സമയം തന്നെ പോങ്ങനാട് കെ. വി ക്ലിനിക് ഉടമ ഡോക്ടർ വിജയൻ ഫസ്റ്റ് എയ്ഡ് നൽകുകയും അദ്ദേഹത്തിന്റെ നിർദ്ദേശനുസരണം കൊല്ലം മെഡിക്കൽ കോളേജിൽ ഇയാൾ വിദഗ്ധ ചികിത്സക്കായി അഡ്മിറ്റ് ആയിട്ടുള്ളതുമാണ്....
കാട്ടുചന്ത (പേരൂർ )കേന്ദ്രീകരിച്ച് 50 ഓളം കുട്ടികൾ പഠിക്കുന്ന ഒരു അംഗൻവാടി,300 ഓളം കുട്ടികൾ പഠിക്കുന്ന ഒരു മദ്രസ്സ,200 ഓളം കുട്ടികൾ പഠിക്കുന്ന ഒരു സമാന്തര വിദ്യാലയം.,600 ഓളം കുട്ടികൾ പഠിക്കുന്ന ഒരു സർക്കാർ വിദ്യാലയം എന്നിങ്ങനെ ഉൾപ്പെടുന്ന ഒരു പ്രദേശത്താണ് നാടിനെ ഒന്നാകെ ഭീതിയിലാഴ്ത്തുന്ന ഒരു സംഭവം നടന്നിരിക്കുന്നത്....