രണ്ട് കൊലപാതകങ്ങളും നടന്ന വീട്ടിൽ മൂന്ന് പ്രതികളെയും എത്തിക്കും. നരബലിയിൽ കൂടുതൽ ഇരകളുണ്ടെന്ന സംശയം ചോദ്യം ചെയ്യൽ പുരോഗമിക്കവേ അന്വേഷണ സംഘത്തിന് ബലപ്പെടുകയാണ്.
ഇത് സ്ഥിരീകരിക്കാൻ ഇരട്ടബലി നടന്ന വീട്ടിൽ വിശദമായ പരിശോധന നടത്തും.വീട്ടുവളപ്പിൽ കൂടുതൽ കുഴികളെടുത്തും മൃതദേഹം കണ്ടെത്തുന്നതിൽ പരിശീലനം നേടിയ പൊലീസ് നായ്കളെയും എത്തിച്ചാകും പരിശോധന. ഇതിനാവശ്യമായ യന്ത്രങ്ങൾ ഉൾപ്പടെ സജ്ജമാക്കാൻ നിർദ്ദേശം നൽകിക്കഴിഞ്ഞു. നരബലിക്കായി ഷാഫി കൂടുതൽ സ്ത്രീകളെ നേരത്തെ ഉന്നം വച്ചിരുന്നു. ഇതാണ് അന്വേഷണ സംഘത്തിന്റെ സംശയം വർധിപ്പിച്ചത്. കസ്റ്റഡിയിൽ ലഭിച്ച മൂന്ന് പ്രതികളെയും 20മണിക്കൂറോളമാണ് ചോദ്യം ചെയ്തത്