പന്തളം കൊട്ടാരത്തിൽ നിന്നും കൃത്തികേശ് വർമ്മയും , പൗർണ്ണമി ജി. വർമ്മയും മല കയറും
പന്തളം കൊട്ടാരം വലിയ തമ്പുരാൻ മകയിരം നാൾ രാഘവവർമ്മ തമ്പുരാനും കൊട്ടാരം നിർവ്വാഹക സംഘം ഭരണസമിതിയും ചേർന്നാണ് കുട്ടികളെ തിരഞ്ഞെടുത്തത്. 2011 ലെ ബഹു. സുപ്രീം കോടതിയുടെ ഉത്തരവിൻ പ്രകാരം റിട്ട: ജസ്റ്റിസ് കെ.ടി.തോമസ്സിന്റെ മീഡിയേഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പന്തളം കൊട്ടാരം വലിയ തമ്പുരാൻ നിദ്ദേശിക്കുന്ന കുട്ടികളെ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നറുക്കെടുക്കാൻ അയക്കുന്നത്
ശബരിമലയിലും മാളികപ്പുറത്തും ഒരു വർഷക്കാലം മേൽശാന്തിമാരായി ചുമതല അനുഷ്ടിക്കേണ്ടവരെയാണ് തുലാം 1-ാം തിയതി (18/10/2022 ) സന്നിധാനത്തു വെച്ച് നറുക്കെടുപ്പിലൂടെ നിശ്ചയിക്കുന്നതു്
ശബരിമല മേൽശാന്തിയെ കൃത്തികേശ് വർമ്മയും, മാളികപ്പുറം മേൽശാന്തിയെ പൗർണ്ണമി . ജി. വർമ്മയും നറുക്കെടുക്കും
പന്തളം മുണ്ടക്കൽ കൊട്ടാരത്തിൽ അനൂപ് വർമ്മയുടേയും എറണാകുളം മംഗള മഠത്തിൽ പാർവ്വതീ വർമ്മയുടേയും മകനാണ് കൃത്തികേശ് വർമ്മ . എറണാകുളം ഗിരിനഗർ ഭവൻസ് വിദ്യാമന്ദിർ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് കൃത്തികേശ് .
പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ Dr. ഗിരീഷ് വർമ്മയുടേയും ഇടപ്പള്ളി ലക്ഷ്മീ വിലാസത്തിൽ സരിതാ വർമ്മയുടേയും മകളാണ് പൗർണ്ണമി വർമ്മ. ദോഹയിലെ ഡൽഹി പബ്ളിക്ക് സ്ക്കൂൾ 4-ാം ക്ലാസ് വിദ്യാർത്ഥിയാണ് പൗർണ്ണമി .ജി. വർമ്മ