റോഡിന്റെ അവശേഷിച്ച ഭാഗം കൂടി ഇടിഞ്ഞതോടെ തെക്കന്‍ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി പൂര്‍ണമായും ഒറ്റപ്പെട്ടു. പന്ത്രണ്ടാമത്തെ ഹെയര്‍പിന്‍ വളവിലാണ് റോഡ് പൂര്‍ണമായും തകര്‍ന്നത്. നേരത്തെ ഇടിഞ്ഞതിനെ ബാക്കിയുള്ള റോഡാണ് ഇടിഞ്ഞുവീണത്. കഴിഞ്ഞമാസം റോഡ് തകര്‍ന്നതോടെ പൊന്മുടി അടച്ചിരുന്നു. ഇനി മുതല്‍ പന്ത്രണ്ടാം വളവിനു മുകളിലേക്ക് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ആയില്ല തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പെയ്ത മഴയില്‍ ആണ് റോഡ് പൂര്‍ണമായും തകര്‍ന്നത് തോട്ടം തൊഴിലാളികള്‍ പൊന്മുടി പോലീസ് സ്റ്റേഷനില്‍ ജോലിചെയ്യുന്ന പോലീസുകാര്‍ പോലീസിന്റെ വയര്‍ലെസ് സ്റ്റേഷനിലെ ജീവനക്കാര്‍ക്കും കാല്‍നടയായി മാത്രമേ ഇവിടെ എത്തിച്ചേരാനാകൂ. 22 ഹെയര്‍പിന്‍ വളവുകള്‍ ആണ് പൊന്മുടി റോഡില്‍ ഉള്ളത്. കഴിഞ്ഞമാസം ഭാഗികമായി തകര്‍ന്ന റോഡ് അടിയന്തരമായി നന്നാക്കുകയും അതിനിടയിലാണ് ബാക്കിയുണ്ടായിരുന്ന ഭാഗം ഇടിഞ്ഞത് അന്ന് റോഡ് നിര്‍മ്മാണം പുരോഗതി വിലയിരുത്താന്‍ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് സ്ഥലം സന്ദര്‍ശിച്ചിരുന്നു. മൂന്നാം തീയതി യില്‍ പെയ്ത മഴയില്‍ ആണ് റോഡ് തകര്‍ന്നത്