കരവാരം തോട്ടയ്ക്കാട് ആശുപത്രിയിൽ ഉണ്ടായിരുന്ന ലബോറട്ടറിയും അടച്ചു പൂട്ടി.

തോട്ടയ്ക്കാട് ആശുപത്രിയിൽ ഉണ്ടായിരുന്ന ലബോറട്ടറിയും അടച്ചു പൂട്ടി. കഴിഞ്ഞ ഭരണസമിതി നിയമിച്ച ലാബ് ടെക്നീഷ്യൻ ആയിരുന്നു ആശുപത്രിയിൽ ഉണ്ടായിരുന്നത്. പ്രൊജക്റ്റ്‌ യഥാ സമയം നൽകാത്തതിനാൽ ഈ ജീവനക്കാരിക്ക് ഏപ്രിൽ മുതൽ ആറ് മാസത്തെ ശമ്പളം കിട്ടാത്ത അവസ്ഥ വന്നിരുന്നു. സ്ഥിരമായി ശമ്പളം മുടങ്ങിയതോടെ ഈ ജീവനക്കാരി മറ്റൊരു ആശുപത്രിയിലേക്ക് ജോലി തേടി പോകുക ആണ് ഉണ്ടായത്. താൻ വിട്ടുപോകുകയാണ് എന്ന് കാണിച്ചു രണ്ട് മാസം മുൻപ് തന്നെ പ്രസ്തുത ജീവനക്കാരി പഞ്ചായത്ത്‌ അധികാരികൾക്ക് രേഖാമൂലം കത്ത് നൽകിയിരുന്നതായി ആണ് അറിവ്. കത്ത് ലഭിച്ചു ഇത്രയും നാൾ ആയിട്ടും പുതിയ ജീവനക്കാരിയെ നിയമിക്കാൻ പഞ്ചായത്ത്‌ നടപടി എടുക്കാതെ ഇരുന്നതിനാൽ ആണ് ഇപ്പോൾ ലാബ് അടച്ചിടേണ്ടി വന്നത്. സ്വകാര്യ ആശുപത്രിയിൽ നിന്ന് കാശ് വാങ്ങി ആണ് ഇവിടെ രണ്ടാമത് ഒരു ഡോക്ടറേയും ഫാർമസിസ്റ്റിനെയും നിയമിക്കാത്തത് എന്ന പ്രതിപക്ഷ ആരോപണം നിലനിൽക്കുമ്പോൾ ആണ് ആശുപത്രിയിൽ ഉണ്ടായിരുന്ന ലാബ് കൂടി അടച്ചു പൂട്ടപ്പെടുന്നത്. ലാബ് കൂടി അടച്ചു പൂട്ടിയതോടെ ഇനി ആൾക്കാർ ആശുപത്രിയിൽ വരാൻ മടിക്കും അഥവാ വന്നാൽ തന്നെ പരിശോധന മുഴുവൻ കല്ലമ്പലത്തോ കിളിമാനൂരോ ആറ്റിങ്ങലോ ഉള്ള സ്വകാര്യ ലാബുകളിൽ ചെയ്യേണ്ടി വരും.