സീരിയൽ നടി അശ്വതി ബാബുവും ഭർത്താവും അറസ്റ്റിൽ. അമ്മയെയും മകനെയും വീടുകയറി ആക്രമിച്ചെന്ന പരാതിയെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഞാറയ്ക്കൽ പോലീസ് അറിയിച്ചു.ലഹരിക്കേസിൽ ഉൾപ്പെടെ പ്രതിയാണ് അശ്വതി. ലഹരി ഉപയോഗിച്ചിരുന്നെന്നും അത് ഉപേക്ഷിക്കുന്നതിനായി ചികിത്സ തേടിയിരുന്നെന്നും അശ്വതി വെളിപ്പെടുത്തിയിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു സുഹൃത്ത് നൗഫലുമായുള്ള ഇവരുടെ വിവാഹം. നായരമ്പലം സ്വദേശി കിഷോറിനെയും അമ്മയെയും വീടുകയറി ആക്രമിച്ചെന്ന പരാതിയിലാണ് അശ്വതിയെയും ഭർത്താവിനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം.