തോട്ടയ്ക്കാടിനും ചാത്തൻപാറയ്ക്കും ഇടയിൽ വരുന്ന 25 ഹെക്ടർ വിസ്തൃതിയുള്ളതാണ് പാടശേഖരം. 3 ഹെക്ടറോളം സ്ഥലത്ത് വാഴ, പച്ചക്കറി, മരച്ചീനി തുടങ്ങിയ കൃഷികളുണ്ട്. ബാക്കിയുള്ളിടത്ത് പൂർണമായും നെൽകൃഷിയാണ്. പൂർണ്ണവളർച്ചയെത്തിയ നെൽ ചെടിയിൽ കതിർ വന്നതിനുശേഷം നെല്ല് രൂപപ്പെടാതെ കരിഞ്ഞുണങ്ങുകയായിരുന്നു. ലക്ഷങ്ങൾ ചെലവിട്ട് കൃഷി ഇറക്കിയ കർഷകർക്ക് വിളവെടുപ്പ് സമയത്ത് ലഭിച്ചത് വൈക്കോൽ മാത്രമാണ്കൃഷിപൂർണ്ണമായും നശിച്ചതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഇവർക്കുണ്ടായത്. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ഒരു കൃഷിനാശം ഇവിടെ സംഭവിച്ചെതെന്ന് പാടശേഖരസമിതി ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു. എല്ലാ ഘട്ടങ്ങളും ചിട്ടയായ പരിചരണം നൽകിയിരുന്നു. വളപ്രയോഗവും കീടനാശിനി പ്രയോഗവും മുറപോലെ നടത്തി. പക്ഷേ വിളവ് മാത്രം കിട്ടിയില്ല.