യാത്രക്കാരുടെയും പൊതുനിരത്തില്‍ ഓടുന്ന മറ്റു വാഹന യാത്രക്കാരുടെയും,കാല്‍നടയാത്രക്കാരുടേയും ജീവന്‍ വച്ചാണ് സ്വകാര്യ ബസ്സുകാർ മരണ കളി നടത്തുന്നത്.
ഇന്ന് രാവിലെ പത്തര മണിയോടെ ആറ്റിങ്ങല്‍ ഗേള്‍സ് സ്‌കൂള്‍ ജംഗ്ഷന് സമീപം അമിതവേഗതയില്‍ യാത്രക്കാരുമായി എത്തിയ ചിത്തിര എന്ന സ്വകാര്യ ബസ് പിക്കപ്പ് വാനിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.വാന്‍ഡ്രൈവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ചിറയിന്‍കീഴ് ഭാഗത്തുനിന്നും യാത്രക്കാരുമായി അമിതവേഗതയിലെത്തിയ ബസ് മുന്നില്‍ പോവുകയായിരുന്ന മിനി പിക്കപ്പ് വാനില്‍ ഇടിച്ചുക്കയറുകയായിരുന്നു.ബസിന്റെ മുന്‍ഭാഗത്തെ ചില്ലു പൂര്‍ണ്ണമായി തകര്‍ന്നു.ഈ പ്രദേശത്ത് സ്വകാര്യബസുകള്‍ അമിതവേഗതയിലാണ് പോകുന്നതെന്നും ഇന്ന് അപകടം ഉണ്ടാക്കിയ ബസ്സിന്റെ ടയറുകള്‍ ഉള്‍പടെ ഫിറ്റ്‌നസ് പരിശോധിക്കണമെന്നും പ്രധാന ജംഗ്ഷനുകളിലും സ്‌കൂളിന് സമീപത്തും ഇത്തരത്തില്‍ ചീറിപ്പാഞ്ഞു പോകുന്നത് തടയണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു