നാണയങ്ങൾ,നോട്ടുകൾ,സ്റ്റാമ്പുകൾ, പുരാവസ്തുക്കൾ, അനുബന്ധസാമഗ്രികൾ എന്നിവയുടെ പ്രദർശനം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഭാഗ്യമാല ഓഡിറ്റോറിയത്തിൽ ഒരുങ്ങുന്നു. 14 മുതൽ 16 വരെയാണ് പ്രദർശനം.
ബി സി കാലഘട്ടത്തിലെ ജനപദങ്ങൾ, മഗധ, ഗുപ്ത, ശതവാഹന, പടിഞ്ഞാറൻ ക്ഷേത്രപർ തുടങ്ങിയ പുരാതന രാജ്യങ്ങളുടെ ആദ്യകാല നാണയങ്ങൾ മുതൽ പാലന്മാർ, ചാലൂക്യർ, ഹോയ് സാല, ചോള ,ചേര, പാണ്ഡ്യ, ഡൽഹിയിലെ സുൽത്താന്മാർ, ബാപമനി, എന്നിവരുടെ നാണയങ്ങളും മാൾവ, ഗുജറാത്ത്, കാശ്മീർ, മുഗൾ നാട്ടുരാജ്യങ്ങൾ, ബ്രിട്ടീഷ് ഇന്ത്യ, ഫ്രഞ്ച് ഇന്ത്യ, പോർച്ചുഗീസ്, ഡാനിഷ് ഇന്ത്യ, മൈസൂർ, തിരുവിതാംകൂർ കൊച്ചി, തമിഴ്നാട്ടിലെ നായിക്കന്മാർ, പാളയക്കാർ, എന്നിവരുടെ നാണയങ്ങളും കടന്ന് ആധുനിക കാലത്തെ ഇന്ത്യയിലെയും ലോകരാഷ്ട്രങ്ങളിലെയും നാണയങ്ങൾ വരെ ഇവിടെ കാണാനാകും. അജ്ഞാതരായ നമ്മുടെ പല സ്വാതന്ത്രസമര നായകന്മാരുടെയും സ്റ്റാമ്പുകളും ഉണ്ട്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായ കണ്ടുപിടിത്തങ്ങളും സാങ്കേതികവിദ്യയും നമ്മുടെ ദൈനംദിന ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചു എന്ന യാഥാർത്ഥ്യത്തിലേക്ക് മിഴി തുറപ്പിക്കാൻ പറ്റുന്നതാണ് പുരാവസ്തുക്കളുടെയും പഴയകാല അളവ് തൂക്കമാപിനികളും.
ഇന്ത്യയിലെയും വിദേശങ്ങളിലെയും അസാധാരണ സ്മാരക നാണയങ്ങളുടെയും നോട്ടുകളുടെയും വിഭാഗം ആശ്ചര്യ ജനകമാണ്. 25 രൂപ, 50 രൂപ, 60 രൂപ, 75 രൂപ, 100 രൂപ 125 രൂപ, 150 രൂപ, 200 രൂപ, 250 രൂപ, 350 രൂപ, 400 രൂപ, 500 രൂപ, 550 രൂപ, 1000 രൂപ എന്നീ മൂല്യങ്ങൾ ഉള്ള നാണയങ്ങൾ ഇന്ത്യ നിർമ്മിച്ചിട്ടുണ്ടെന്ന് പലർക്കും അജ്ഞാതമാണ്. ഇവയെല്ലാം ഒരു കുടക്കീഴിൽ കാണാനുള്ള അപൂർവ്വ അവസരം ആയിരിക്കും ഈ പ്രദർശനം രാജ്യത്തിൽ ഉടനീളമുള്ള 30 ഓളം നാണയ ക്യാമ്പ് ഡീലർമാർക്കും ഈ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട് അത്തരം വസ്തുക്കൾ ശേഖരിക്കുന്നവർക്ക് ഒരേസമയം തന്നെ അവരുടെ ശേഖരം മെച്ചപ്പെടുത്താനും അറിവ് വർദ്ധിപ്പിക്കാനും ലഭിക്കുന്ന അവസരം ഒരുക്കുകയും ചെയ്യും. പ്രവേശനം സൗജന്യമാണ്