തിരുവനന്തപുരം: എയിംസ് കാസർകോട് സ്ഥാപിക്കണം എന്നതടക്കം ആവശ്യങ്ങളുയർത്തി എന്റോസൾഫാൻ ദുരിതബാധിതർ സെക്രട്ടേറിയേറ്റിൽ നടത്തുന്ന സമരത്തിനിടെ ദയാബായിയെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആരോഗ്യം മോശമായതിനാൽ ആശുപത്രിയിലേക്ക് മാറ്റിയതാണെന്നും പൊലീസ് വ്യക്തമാക്കി.സെക്രട്ടേറിയേറിന് മുന്നിൽ എന്റോസൾഫാൻ ദുരിത ബാധിതർക്ക് ചികിത്സാ സൗകര്യം ഒരുക്കുന്നതിന് വേണ്ടിയായിരുന്നു നിരാഹാര സമരം. ഇന്ന് നിരാഹാര സമരത്തിന്റെ മൂന്നാം ദിവസമായിരുന്നു.അതേസമയം സമരം തുടരുമെന്നും ആശുപത്രി വിട്ടാൽ സമര പന്തലിലേക്ക് പോകുമെന്നും ദയാബായി വ്യക്തമാക്കി. സമരത്തിന് ഫലമുണ്ടാകുന്നത് വരെ സമരം തുടരുമെന്നും അവർ പറഞ്ഞു.