നവീകരിച്ച കാട്ടുംപുറം - അരിവാരിക്കുഴി റോഡിന്റെ ഉദ്ഘാടനം അടൂർ പ്രകാശ് എം. പി നിർവഹിച്ചു. നാട്ടിൻപുറങ്ങളിൽ സഞ്ചാരയോഗ്യമായ മികച്ച റോഡുകൾ ഉണ്ടാകുന്നത് അഭിനന്ദനാർഹമാണെന്ന് ഉദ്ഘാടകൻ പറഞ്ഞു.ചടങ്ങിൽ ഒ. എസ് അംബിക എം. എൽ. എ മുഖ്യ അതിഥി ആയിരുന്നു. പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. കാട്ടുംപുറം ജംഗ്ഷനിൽ സജ്ജീകരിച്ച വേദിയിലായിരുന്നു പരിപാടി.
നാടിന്റെ വികസനം ഒറ്റക്കെട്ടായി സാധ്യമാക്കണമെന്ന് മുഖ്യ അതിഥിയായ ഒ. എസ്. അംബിക പറഞ്ഞു. 14 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്.
മലയോര ഗ്രാമമായ കാട്ടുംപുറത്ത് ജനങ്ങൾ ഏറെ ആശ്രയിച്ചിരുന്നതാണ് അരിവാരിക്കുഴി കാട്ടുംപുറം റോഡ്. കല്ലറ, പുളിമാത്ത് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് റോഡ്. ജില്ലാ പഞ്ചായത്ത് അംഗം ജി.ജി ഗിരി കൃഷ്ണൻ,പുളിമാത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. അഹമ്മദ് കബീർ, പുളിമാത്ത് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി. രുഗ്മിണി അമ്മ, വാർഡ് മെമ്പർ എസ്.സുസ്മിത, ജനപ്രതിനിധികൾ നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.