ശസ്ത്രക്രിയ കഴിഞ്ഞു, വീട്ടില്‍ മടങ്ങിയെത്തി; ആശുപത്രിയില്‍ നിന്നുളള ചിത്രം പങ്കുവെച്ച് ഖുശ്ബു
October 09, 2022
താൻ ശസ്ത്രക്രിയയ്ക്ക് വിധേയയായെന്നും വീട്ടിൽ മടങ്ങിയെത്തിയെന്നും നടി ഖുശ്ബു. സുഖം പ്രാപിച്ചു വരികയാണ്, രണ്ടു ദിവസത്തെ വിശ്രമം കൂടി വേണം: ആശുപത്രിക്കിടക്കയിൽ നിന്നുള്ള ചിത്രം പങ്കുവച്ച് താരത്തിന്റെ ട്വീറ്റ്.
ശസ്ത്രക്രിയ കഴിഞ്ഞു വീട്ടില്‍ മടങ്ങിയെത്തി. രണ്ടു ദിവസം വിശ്രമം വേണം. അതിനു ശേഷം വീണ്ടും ജോലിയില്‍ സജീവമാകും എന്ന് താരം ട്വിറ്ററില്‍ കുറിച്ചു. ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധിയാളുകളാണ് താരത്തിന്റെ രോഗവിവരം അന്വേഷിച്ച് കമന്റുകളുമായി എത്തുന്നത്.