കോൺഗ്രസ്സ് നേതാവ് കഠിനംകുളം വെട്ടുതുറ വയലിൽ ഭവനിൽ എച്ച് പി ഷാജി അന്തരിച്ചു

കഴക്കൂട്ടം: കോൺഗ്രസ്സ് നേതാവ് കഠിനംകുളം വെട്ടുതുറ വയലിൽ ഭവനിൽ എച്ച് പി ഷാജി അന്തരിച്ചു. 60 വയസ്സായിരുന്നു. ക്യാൻസർ ബാധിതനായി നാലു വർഷത്തോളം ചികിത്സയിലായിരുന്നു. ഇന്നു വൈകിട്ട് ആറരയോടെ തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.. സംസ്കാരം പിന്നീട്.... K P C C അംഗമാണ്... കെ എസ് യു വിൽകൂടി രാഷ്രീയത്തിലെത്തി.. KSU , യൂത്ത് കോൺഗ്രസ്സ്, കോൺഗ്രസ് എന്നിവയിൽ വിവിധ തലങ്ങളിൽ ഭാരവാഹിത്വം വഹിച്ചു. നിരവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുത്തു. ജയിൽവാസമനുഭവിച്ചിട്ടുണ്ട്. ഭാര്യ: ലൈലാഷാജി.. മക്കൾ: നിഖിൽ , ആരോമൽ , ആരതി.