തലസ്ഥാനനഗരമായ തിരുവനന്തപുരത്തിന്റെ ഡിജിറ്റൽ ലോഗോ ഡിസൈൻ നിർമ്മാണ മത്സരത്തിൽ പങ്കെടുക്കാൻ സർഗ്ഗാത്മക മനസ്സുകളെ ജില്ലാ ഭരണകൂടം ക്ഷണിക്കുന്നു. ലോഗോയും മോട്ടോയും ജില്ലാ ഭരണകൂടത്തിന്റെ കാഴ്ചപ്പാടും ധാർമികതയും ദൗത്യവും ദൃഢമാക്കുന്നതും, തിരുവനന്തപുരത്തിന്റെ സമകാലിക സ്വത്വം, സാംസ്കാരിക ചരിത്രം, പൈതൃകം, സാമൂഹിക-സാങ്കേതിക വികസനം, ഉൾച്ചേർച്ച തുടങ്ങിയ ആശയങ്ങൾ പ്രതിഫലിക്കുന്നതുമാവണം. ഒന്നാം സമ്മാനം ₹10,000/- രൂപയും, രണ്ടാം സമ്മാനം ₹5,000/- രൂപയുമാണ്. അപേക്ഷകൾ google form വഴി നവംബർ 10നകം സമർപ്പിക്കേണ്ടതാണ്. വിശദമായ മാർഗരേഖകൾ ലഭ്യമാണ്.
വിശദവിവരങ്ങൾക്ക് സന്ദർശിക്കുക :
https://drive.google.com/file/d/10-J_fjRuMT4qC_pVWdCW4HekwqCQfITg/view?usp=drivesdk