നെടുമങ്ങാട് നെല്ലനാട് മണലിമുക്ക് സ്വദേശി സജീവ് (36)നെയാണ് അറസ്റ്റ് ചെയ്ത്.വാമനപുരംഎക്‌സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൻ നടത്തിയ വാഹന പരിശോധനയിൽ വാമനപുരം പാലത്തിന് സമീപത്തുനിന്നും പ്രതിയെ പിടികൂടുകയായിരുന്നു. പ്രതി കഞ്ചാവ് കടത്താൻ ശ്രമിച്ച KL-21-S-
3445 നമ്പർ ബജാജ് ഡിസ്കവർ ബൈക്കും പിടിച്ചെടുത്തു എൻഡിപിഎസ് വകുപ്പ് പ്രകാരം കേസെടുത്തു. കേരള കാരേറ്റ് ജംഗ്ഷനിലും പരിസരത്തും വെഞ്ഞാറമൂട് ബസ്റ്റാൻഡ് പരിസരത്തുമാണ് പ്രതി സ്ഥിരമായി കഞ്ചാവ് വില്പന നടത്തിവന്നത്. കൂടാതെ വേളാവൂരും പരിസരത്തും മദ്യവ സംഘങ്ങൾ തമ്പടിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ചെറൂള ജംഗ്ഷന് സമീപത്ത് നിന്നും പൊതു സ്ഥലത്ത് മദ്യപിച്ച കുറ്റത്തിന് മീനാറ സ്വദേശി മണിക്കുട്ടനെയും അറസ്റ്റ് ചെയ്തു കേസെടുത്തു.