കൊച്ചി; ലഹരി മരുന്നു കേസിൽ അറസ്റ്റിലായി വാർത്തകളിലിടം നേടിയ നടി അശ്വതി ബാബു വിവാഹിതയായി. തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയായ അശ്വതി സുഹൃത്ത് കാക്കനാട് ചിറ്റേത്തുകര പറയിൻമൂല വീട്ടിൽ നൗഫലിനെയാണ് റജിസ്റ്റർ വിവാഹം ചെയ്തത്. കൊച്ചിയിൽ കാർ ബിസിനസ് ചെയ്യുന്നയാളാണ് നൗഫൽ. താൻ മയക്കുമരുന്നിന് അടിമയാണെന്നും അത് ഉപേക്ഷിക്കുന്നതിനായി ഡോക്ടർമാരിൽ നിന്നു ചികിത്സ തേടിയിരുന്നെന്നും അശ്വതി ബാബു വെളിപ്പെടുത്തിയിരുന്നു.
പ്രണയിച്ച യുവാവിനൊപ്പം പതിനാറാം വയസിൽ ജീവിതസ്വപ്നം തേടി കൊച്ചിയിലെത്തിയ വഞ്ചിക്കപ്പെട്ടതോടെ പല സാമൂഹിക വിരുദ്ധ ഇടപാടുകളിലും ചെന്നുപെടുകയായിരുന്നുവെന്നാണ് അശ്വതി വെളിപ്പെടുത്തിയത്. പുതിയ ജീവിതം ആരംഭിക്കണമെന്നും പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നുവെന്ന് അശ്വതി പറഞ്ഞു.
2018 ഡിഡിസംബർ 16-നാണ് നടി അശ്വതി ബാബുവിനെയും സഹായി ബിനോയിയെും എം.ഡി.എം.എ മയക്കുമരുന്നുമായി തൃക്കാക്കര പോലീസ് പിടികൂടിയത്.