*ആലംകോട് മണ്ണൂര്‍ഭാഗം ചൂരോട് തലവെട്ടിമാറ്റിയ നിലയില്‍ ആടിന്റെ ജഡം കണ്ടെത്തി*

ആലംകോട് മണ്ണൂര്‍ഭാഗം ചൂരോട് തലവെട്ടിമാറ്റിയ നിലയില്‍ ആടിന്റെ ജഡം കണ്ടെത്തി. ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയിലയിലായിരുന്നു.
സമീപവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലറാണ് വിവരം പൊലീസിനെ അറിയിച്ചത്.
ആറ്റിങ്ങല്‍ പൊലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. നഗരസഭാ ഹെല്‍ത്ത് വിഭാഗവും സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ആറ്റിങ്ങല്‍ പൊലീസ് വ്യക്തമാക്കി.