തലസ്ഥാനത്ത് നഗരമധ്യത്തിൽ റെസ്റ്റോറന്റിൽ തീപിടുത്തം

തിരുവനന്തപുരം : തലസ്ഥാനത്ത് നഗരമധ്യത്തിൽ റെസ്റ്റോറന്റിൽ തീപിടുത്തം. വെള്ളയമ്പലത്ത് പ്രവർത്തിക്കുന്ന സൽവാ ഡൈൻ എന്ന റെസ്റ്റോറന്റിലാണ് തീപിടുത്തമുണ്ടായത്. തന്തൂരി അടുപ്പിൽ നിന്നും തീ പടർന്നതാണെന്നാണ് നിഗമനം. ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾ നടത്തി. നാല് മണിയോടെയാണ് താഴത്തെ നിലയിൽ സജ്ജീകരിച്ചിട്ടുള്ള അടുക്കള ഭാഗത്ത് നിന്നും തീ പടർന്ന് പിടിച്ചത്. പെട്ടന്ന് തന്നെ മുകൾ നിലയിലേക്കും തീ പടർന്നു. ഫയർ ഫോഴ്സ് സംഘം ഉടനെത്തി രക്ഷാ പ്രവർത്തനം നടത്തിയതോടെയാണ് വലിയ അപകടം ഒഴിവായത്. ഭക്ഷണം കഴിക്കാനെത്തിയവരെ ഉടൻ സ്ഥലത്ത് നിന്നും നീക്കി. ആർക്കും പരിക്കില്ല.