വർക്കലയിൽ ജില്ലാകളക്ടർ അദാലത്ത് സംഘടിപ്പിക്കുന്നു

വർക്കല: പൊതുജനങ്ങളുടെ പരാതികൾക്ക് സത്വര നടപടികൾ സ്വീകരിക്കുന്നതിനും, പരിഹാരം കാണുന്നതിനുമായി ജില്ലാ കളക്ടർ സംഘടിപ്പിക്കുന്ന കളക്ടറോടൊപ്പം എന്ന പരിപാടി വർക്കല താലൂക്കിൽ സംഘടിപ്പിക്കുന്നു. നാളെ വർക്കല സിവിൽ സ്റ്റേഷനിലാണ് അദാലത്ത് നടക്കുന്നത്. അദാലത്തിന്റെ നേതൃത്വവും നിരീക്ഷണവും ജില്ലാകളക്ടർ നേരിട്ടായിരിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട പരാതികൾ റീസർവേയുമായി ബന്ധപ്പെട്ട പരാതികൾ, റേഷൻ കാർഡ് സംബന്ധമായ പരാതികൾ, സ്റ്റാറ്റ്യൂട്ടറിയായി ലഭിക്കേണ്ട പരിഹാരം, കോടതിയുടെയും കമ്മീഷന്റെയും പരിഗണനയിലുള്ള പരാതികൾ എന്നിവ അദാലത്തിൽ പരിഗണിക്കുന്നതല്ല. മേൽപറഞ്ഞ പരാതികളൊഴികെ എല്ലാ വകുപ്പുകളിലെയും വിഷയങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് നേരിട്ട് പരാതി സമർപ്പിക്കാം. ജില്ലാകളക്ടർക്ക് പുറമെ മറ്റു വകുപ്പുകളിലെ ജില്ലാതല ഓഫീസർമാർ പങ്കെടുക്കും