ഇന്നു മുതൽ പുതിയ മാറ്റങ്ങൾ; ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ അറിയണം

ഈ മാസം മുതൽ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, തുടങ്ങി ഒരുപിടി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം വരുന്നു.

ഡെബിറ്റ് കാർഡ്

ഈ മാസം മുതൽ ആർബിഐ കാർഡ് ടോക്കനൈസേഷൻ നടപ്പാക്കും. നമ്മുടെ കാർഡിൽ 12 അക്ക നമ്പറും, പേരും , എക്‌സ്പയറി ഡേറ്റും കോഡുകളും അടങ്ങിയിട്ടുണ്ട്. വിവിധ പ്ലാറ്റ്‌ഫോമുകളിൽ സേവ് ചെയ്തിട്ടുള്ള ഈ വിവരങ്ങൾക്ക് പകരം അതൊരു ടോക്കണായി സേവ് ചെയ്യപ്പെടും. ഈ ടോക്കണാണ് ഇനിമുതലുള്ള പണമിടപാടുകൾക്കായി ഉപയോഗിക്കുക.

ജൂൺ അവസാനമായിരുന്നു ടോക്കണൈസേഷനുള്ള അവസാന ദിനം. ഇത് സെപ്റ്റംബർ 30 ലേക്ക് നീട്ടുകയായിരുന്നു.

ക്രെഡിറ്റ് കാർഡ്

ഈ മാസം മുതൽ ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ആക്കാനായി ഒടിപി ലഭിക്കുന്ന ഉപയോക്താക്കൾ 30 ദിവസത്തിനകം ( കാർഡ് ലഭിച്ച് ) ആക്ടിവേറ്റഅ ചെയ്യണം. അല്ലാത്ത പക്ഷം കാർഡ് ബ്ലോക്ക് ആകും.

അടൽ പെൻഷൻ യോജന

ഈ മാസം മുതൽ ആദായ നികുതിയുടെ പരിധിയിൽ വരുന്ന പൗരന്മാർക്ക് അടൽ പെൻഷൻ യോജനയിൽ ഭാഗമാകാൻ കഴിയില്ല.

എൻപിഎസ് നോമിനേഷൻ

നാഷ്ണൽ പെൻഷൻ പദ്ധതിയിലെ ഉപയോക്താവ് ഇ-നോമിനേഷൻ ഫയൽ ചെയ്താൽ നോഡൽ ഓഫിസിന് അപേക്ഷ സ്വീകരിക്കാനും തള്ളാനും സാധിക്കും. അപേക്ഷ സമർപ്പിച്ച് 30 ദിവസമായിട്ടും നോഡൽ ഓഫിസിന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ലഭിച്ചില്ലെങ്കിൽ സിആർഎ സിസ്റ്റം അപേക്ഷ സ്വീകരിക്കും. ഇതുവരെ അംഗീകാരം ലഭിക്കാത്ത ഇ-നോമിനേഷൻ അപേക്ഷകൾക്കും  ഇന്ന്മുതൽ ഇത് ബാധകമാകും.