*പഞ്ചറായ വണ്ടിയുടെ എഞ്ചിനൂരിയിട്ടതിനല്ല കേട്ടോ? ഇത്!,*

ഇടപെടൽ ശരവേഗത്തിൽ
രക്ഷിച്ചത് ബസിലെ മുഴുവൻ
യാത്രക്കാരെയും....

കുന്നിക്കോട് ഓട്ടത്തിനിടെ കെ.എസ്. ആർ.ടി.സി. ഫാസ്റ്റ് പാസഞ്ചർ ബസ്സിനു തീപിടിച്ചു. ജീവനക്കാരുടെ അവസരോചിത ഇടപെടലിൽ അതിവേഗം തീ നിയന്ത്രണ വിധേയമാക്കാനായി. 

സംഭവം ഇങ്ങനെ :- 18/10/2022 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ന് ഇളമ്പൽ ജംങ്ഷനിലാണ് സംഭവം.
കൊട്ടാരക്കരയിൽ നിന്ന് പുനലൂരിലേക്ക് യാത്രക്കാരുമായി വന്ന പുനലൂർ ഡിപ്പോയിലെ ആർ.പി.സി.826 നമ്പർ ഫാസ്റ്റ് പാസഞ്ചറിന്റെ ഡീസൽ ടാങ്കിനോടുചേർന്ന ഭാഗത്താ തീപിടിച്ചത്.

സംഭവസമയം 18 - ൽ കൂടുതൽ യാത്രക്കാർ ബസ്സിലുണ്ടായിരുന്നു. ഇളമ്പൽ ജങ്ഷനിലെത്തിയപ്പോൾ പുറത്തുനിന്ന സ്ത്രീയാണ് പുകശ്രദ്ധയിൽപ്പെട്ട വിവരം
ജീവനക്കാരെ അറിയിച്ചത് . ഉടൻ വാഹനം വശത്തേക്ക് ഒതുക്കി. യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തിറക്കി ദൂരേക്കുമാറ്റി. പരിശോധനയിൽ ഡീസൽ ടാങ്കിനോടുചേർന്ന ഭാഗത്ത് തി പടരുന്നത് ശ്രദ്ധയിൽപ്പെട്ടു. ജീവനക്കാർ തന്നെ അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. തുടർന്ന് ബസിൽ കരുതിയിരുന്ന ഫയർഎക്സ്റ്റിങ്ഗ്വിഷർ ഉപയോഗിച്ച് ഡ്രൈവർ ആർ.വിനോദ് തീയണയ്ക്കുകയായിരുന്നു. പുനലൂരിൽ നിന്നും അഗ്നിരക്ഷാസേന എത്തിയപ്പോഴേക്കും ജീവനക്കാർ തീ നിയന്ത്രണവിധേയമാക്കിയിരുന്നു. പിന്നീട് അഗ്നിരക്ഷാസേനാംഗങ്ങളും പുനലൂർ ഗാരേജിലെ മെക്കാനിക്കു കളും വിശദമായിപരിശോധിച്ച
ശേഷമാണ് ബസ് പുനലൂർ ഡിപ്പോയിലേക്ക് സർവീസ് അയച്ചത്.
തുടർന്ന് പുനലാർ യൂണിറ്റിൽ അഗ്നിരക്ഷാസേനാംഗങ്ങൾ എത്തി ഡ്രൈവർ ശ്രീ ആർ വിനോദിനേയും, കണ്ടക്ടർ ശ്രീ രഞ്ജിത്തിനെയും അഭിനന്ദനമറിയിക്കുകയും ചെയ്തു.

സ്വന്തം കർത്തവ്യങ്ങളിൽ നിന്നും
വ്യതിചലിക്കാതെ സർക്കാർ സംവിധാനമായ കെ എസ് ആർ ടി സി
എന്ന പൊതുഗതാഗതത്തെ
യാത്രക്കാരുടെ മനസ്സിലെത്തിച്ച പുനലൂർ യൂണിറ്റിലെ പ്രിയ സഹപ്രവർത്തകരായ 
ഡ്രൈവർ ശ്രീ ആർ വിനോദിനും, കണ്ടക്ടർ ശ്രീ എസ്സ് രഞ്ജിത്തിനും ടീം കെ എസ് ആർ ടി സി യുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്.

Like👍 share✅and subscribe▶️

🌐Website: www.keralartc.com

YouTube - 
https://youtube.com/channel/UCQO70_lRhoPu__PMrnroIHg

facebook - https://www.facebook.com/KeralaStateRoadTransportCorporation/

linkedin
https://www.linkedin.com/in/ksrtc-mediacell-780522220/

Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08

#ksrtc #cmd#firerescue #ksrtcemployees#Punalur #kottarakkara
#socialmediacell