നിരവധി മോഷണക്കേസിലെ പ്രതി കല്ലമ്പലം പോലീസിന്റെ പിടിയിൽ

കല്ലമ്പലം: രാത്രി വീടിന്റെ കതക് പൊളിച്ച് അകത്തുകടന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 15000 രൂപ വിലയുള്ള മൊബൈൽഫോണും ചാർജറും മോഷ്ടിച്ച കേസിലെ പ്രതിയെ കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു. പാളയംകുന്ന് കോവൂർ ചേട്ടക്കാവിൽ പുത്തൻവീട്ടിൽ അജിത്തി (25) നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 11 ന് രാത്രി 10.30 ന് നാവായിക്കുളം വിലങ്ങറ അമ്മൂമ്മ നടയ്ക്ക് സമീപം ബിജി വിലാസത്തിലാണ് സംഭവം. ഇയാൾ നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. കല്ലമ്പലം ഇൻസ്പെക്ടർ വി.കെ വിജയരാഘവന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.