നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് ആലുവ ഗസ്റ്റ് ഹൗസിലേക്ക് എത്തുകയായിരുന്നു മുഖ്യമന്ത്രി. ഉമ്മന്‍ ചാണ്ടിയെ പൊന്നാട അണിയിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്.
ആരോഗ്യപരമായ കാരണങ്ങളാല്‍ ഉമ്മന്‍ചാണ്ടി കൊച്ചി ആലുവ പാലസ് ഗസ്റ്റ് ഹൗസില്‍ വിശ്രമത്തിലാണ്. ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗങ്ങളും ഇവിടെയുണ്ടായിരുന്നു. രോഗവിവരങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടും കുടുംബാംഗങ്ങളോടും നേരിട്ട് ചോദിച്ചറിഞ്ഞു. പൂര്‍ണവിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. കഴിഞ്ഞ ഒരാഴ്ചയായി ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഉമ്മന്‍ ചാണ്ടി. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹം ഈയാഴ്ച തന്നെ ജര്‍മ്മനിക്ക് തിരിക്കും.
നേരത്തെ ഗസ്റ്റ് ഹൗസിൽ പ്രവർത്തകരും നേതാക്കളും കേക്ക് മുറിച്ചു. ചലച്ചിത്രതാരം മമ്മൂട്ടി, സ്പീക്കർ എം.എൻ.ഷംസീർ, വ്യവസായി യൂസഫലി തുടങ്ങിയവർ ഗസ്റ്റ് ഹൗസിലെത്തി ആശംസകൾ നേർന്നു. നടൻ ജയറാമും ഉൾപ്പെടെയുള്ളവർ ഫോണിൽ ആശംസകൾ അറിയിച്ചു.