വർക്കലയിലെ ഹോട്ടലുകളിൽ നിന്നും വീണ്ടും പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു. ഇതാണ് ആ ഹോട്ടലുകൾ


മുൻപ് നോട്ടീസ് നൽകിയ ഹോട്ടലിൽ നിന്നും വീണ്ടും പഴകിയ ആഹാരസാധങ്ങൾ.
ദിവസങ്ങളോളം പഴക്കമുള്ള ഭക്ഷണ സാധങ്ങൾ, പഴക്കമുള്ള ഇറച്ചി മീൻ, കരി ഓയിൽ തോറ്റുപോകുന്ന എണ്ണ.

വർക്കല നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ ഹോട്ടൽ പരിശോധനയിൽ നാല് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ദോഹ റസ്‌റ്റോറന്റ് പഴയചന്ത, ഡി കേക്ക് വേൾഡ് പുത്തൻ ചന്ത, ഫാത്തിമ ഹോട്ടൽ വട്ടപ്പാമൂട്, പൊന്നൂസ് ഹോട്ടൽ വട്ടപ്ലാമൂട് എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ദോഹ ഹോട്ടലിന്റെ അടുക്കള ഉൾപ്പെടെ വൃത്തിഹീനമായി കണ്ടതിനെ തുടർന്ന് മുൻപും കുറ്റം ആവർത്തിച്ചിട്ടുള്ളതിനാലും സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തി വയ്പിക്കാൻ ഉത്തരവായിട്ടുള്ളതാണ്.ഇന്നലെ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ സുജിത് സുധാകറിന്റെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാരായ അനിൽ കുമാർ പി.ആർ. അനീഷ് എസ്. ആർ , സോണി എം, സരിത . എസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും ശക്തമായ പരിശോധന നടത്തുമെന്ന് നഗരസഭ സെക്രട്ടറി സനൽകുമാർ ഡി.വി അറിയിച്ചു.
താൽക്കാലിക നോട്ടീസ്‌ നൽകി ചെറിയ പിഴയും നൽകി വീണ്ടും ഹോട്ടൽ തുറക്കാൻ അനുമതി നൽകുമ്പോൾ ഹോട്ടൽ ഉടമകൾ തെറ്റ് ആവർത്തിക്കുമ്പോൾ സ്വന്തം കൈയിലെ കാശ് കൊടുത്ത് വീട്ടിലേക്ക് സ്വന്തം മക്കൾക്ക്‌ ഭക്ഷണം വാങ്ങി പോകുന്ന വർക്കലക്കാർ ഇനി എന്ത് ചെയ്യണം എന്ന ചോദ്യം വീണ്ടും സജീവമാവുകയാണ്..