പള്ളിക്കൽ പഞ്ചായത്തിലെ കുളകുടിയിലെ പാറ ക്വാറിക്ക് ലൈസൻസ് കൊടുത്തത് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കോൺഗ്രസിന്റെ 5 പ്രതിപക്ഷ മെമ്പർമാരും ഔദ്യോഗികമായി ഭരണ സമിതിക്ക് പ്രത്യേകം യോഗം വിളിക്കാൻ അപേക്ഷ നൽകി. പഞ്ചായത്ത് രാജ് നിയമപ്രകാരം അംഗങ്ങളിൽ മൂന്നിലൊന്ന് പേർ ആവശ്യപ്പെട്ടാൽ ആ വിഷയത്തെ പറ്റി ചർച്ച ചെയ്യാൻ 10 ദിവസത്തിനകം പ്രസിഡന്റിന് യോഗം വിളിച്ചേ മതിയാകൂ.ഈ യോഗത്തിൽ ഭരണ പക്ഷ മെമ്പർമാരുടെയും പ്രസിഡന്റിന്റേയും നിലപാട് അറിയാൻ ജനങ്ങൾക്ക് കൗതുകമുണ്ട്.
സിപിഎം ഭരണത്തിൽ ഉള്ള പഞ്ചായത്ത് ഭരണ സമിതി ലക്ഷങ്ങളുടെ കോഴ വാങ്ങി ക്വാറിക്ക് ലൈസൻസ് കൊടുത്തു എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.