വാർഷിക വരുമാനം 2 ലക്ഷത്തിൽ താഴെയുള്ള മാരക രോഗങ്ങൾ (കിഡ്നി, കാൻസർ, കരൾ, ഹൃദയം,അവയവം മാറ്റിവെക്കൽ ,ഗുരുതരമായ അപകടങ്ങൾ. തുടങ്ങിയ അസുഖങ്ങൾ ),പിടിപ്പെട്ട് ചികിൽസയിൽ കഴിയുന്നവർക്ക് മുഖ്യമന്ത്രിയുടെ ചികിൽസ ധനസഹായം ലഭിക്കും.
ചികിൽസ ധനസഹായത്തിനുള്ള അപേക്ഷ എം.എൽ.എ ഓഫീസിൽ ലഭ്യമാണ്. ആവശ്യക്കാർക്ക് മെയിൽ മുഖേനയോ ,വാട്സ് ആപ്പ് മുഖേനയോ അയച്ചുകൊടുക്കുന്നതാണ്.
അപേക്ഷ ഫോറം ,ചികിൽസിക്കുന്ന ഡോകടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ്, (അപേക്ഷയുടെ കൂടെയുണ്ട് മാതൃക. മെഡിക്കൽ സർട്ടിഫിക്കറ്റിൽ റൗണ്ട് സീൽ, ഒപ്പ്, റജിസട്രേഷൻ നമ്പർ ,തിയ്യതി എന്നിവ വേണം. ) കൂടാകെ ' ആധാർ കാർഡിൻ്റ കോപ്പി, ബാങ്ക് പാസ് ബുക്ക് കോപ്പി ( നാഷനലൈസ്ഡ് ബാങ്ക്) ,റേഷൻ കാർഡ് കോപ്പി ,എന്നിവ വേണം.
ഒരു അസുഖത്തിന് സഹായം ലഭിച്ചാൽ അതേ അസുഖത്തിന് 2 വർഷം കഴിഞ്ഞാൽ മാത്രമേ വീണ്ടും സഹായം ലഭിക്കുകയുള്ളൂ.
ഡോക്ടർ രേഖപ്പെടുത്തുന്ന മെഡിക്കൽ സർട്ടിഫിക്കിലെ ചികിത്സ ചെലവിൻ്റ അടിസ്ഥാനത്തിലാണ് ബഹുമുഖ്യമന്ത്രി ധനസഹായം അനുവദിക്കുന്നത്.
അപേക്ഷ cmo.kerala.gov.in എന്ന വെബ് സൈറ്റിലൂടെ ഓൺലൈൻ മുഖേനെയോ ,എം എൽ എ യുടെ കവറിംഗ് ലെറ്ററോടു കൂടി എം.എൽ എ ഓഫീസ് വഴിയോ അയക്കാവുന്നതാണ്.
അപകട മരണം സംഭവിച്ചവർക്ക് 1 ലക്ഷം രൂപയും, അവയവ മാറ്റ ശസ്ത്രക്രിയയക്ക് 3 ലക്ഷം രൂപയും ധനസഹായം ലഭിക്കും.