വീട് പണിതുകൊടുത്ത കരാറുകാരന് കുടിശ്ശിക നല്‍കാത്തതില്‍ : തെങ്ങിന് മുകളിലെ ഭീഷണി

തിരുവനന്തപുരത്ത് തെങ്ങിക് മുകളില്‍ കയറി ഇരുന്ന് കരാറുകാരന്റെ ഭീഷണി. വീട് നിര്‍മിച്ച് നല്‍കിയതിന്റെ കുടിശികയായ അഞ്ച് ലക്ഷം രൂപ നല്‍കുന്നില്ലെന്നാണ് പരാതി. പണം ലഭിക്കാതെ തെങ്ങില്‍ നിന്ന് ഇറങ്ങില്ലെന്ന് സുരേഷ് പറഞ്ഞു.

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. വീട് നിര്‍ിച്ച് നല്‍കിയ പാലിയോട് സ്വദേശി സുരേഷാണ് ഭീഷണി മുഴക്കുന്നത്. അഞ്ച് ലക്ഷം രൂപയാണ് വീട്ടുകാര്‍ തരാനുള്ളത്. 'പൈസ ചോദിച്ചപ്പോള്‍ ഇവന്‍ പൊലീസിനോട് പരാതി പറഞ്ഞ്, പൊലീസിനെ വിട്ട് എന്നെ ചീത്ത വിളിപ്പിച്ചു. വീട് പണിക്കായി ഞാന്‍ വാങ്ങി വച്ച 2000 രൂപയുടെ അഞ്ച് ലോക്ക് അടിച്ച് പൊട്ടിച്ച്. എന്റെ പണിയായുധങ്ങള്‍, പെയിന്റടിക്കാനുള്ള സാധനങ്ങളെല്ലാം എടുത്തു. അയല്‍ വീട്ടുകാരാണ് എന്റെ സാധനങ്ങളെടുത്ത കാര്യം പറഞ്ഞു തന്നത്'- സുരേഷ് പറഞ്ഞു.

ഈ വീട്ടില്‍ രാവിലെ പണം വാങ്ങാനാണ് വന്നത്. ഗുണ്ടകളെ വിട്ട് തന്നെ അക്രമിക്കുമെന്ന ഭയത്തിലാണ് തെങ്ങിന് മുകളില്‍ കയറി ഇരിക്കുന്നത്. പണം ലഭിക്കാതെ തെങ്ങില്‍ നിന്ന് ഇറങ്ങില്ലെന്നും സുരേഷ് പറഞ്ഞു.