കേരളത്തിലെ ആദ്യത്തെ ഐമാക്സ് എത്തുന്നു. തിരുവനന്തപുരം ലുലു മാളിൽ ആണ് ഐമാക്സ് തിയറ്റർ എത്തുന്നത്. ഐമാക്സിന്റെ ഏഷ്യയിലെ വൈസ് പ്രസിഡന്റായ പ്രീതം ഡാനിയേൽ ആണ് ഇക്കാര്യം ട്വിറ്ററിൽ കുറിച്ചത്. കേരളത്തിലെ ആദ്യത്തെ ഐമാക്സ് തിയറ്ററാവും ഇതെന്നും പ്രീതം കുറിച്ചു. ഡിസംബറിൽ എത്തുന്ന തിയറ്ററിൽ ആദ്യപ്രദർശനമായി എത്തുന്നത് 'അവതാർ: ദി വേ ഓഫ് വാട്ടർ' ആയിരിക്കും. കൂടാതെ കൊച്ചിയിലെ സെന്റർ സ്ക്വയർ മാളിൽ ഉള്ള സിനിപോളിസിലും ലുലു മാളിലെ പിവിആറിലും ഐമാക്സ് എത്തിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്നും പ്രീതം പറഞ്ഞു. സാധാരണ സിനിമ തിയറ്ററിൽ നിന്നും മികച്ച ക്വാളിറ്റിയോട് കൂടിയുള്ള ദൃശ്യാനുഭവമായിരിക്കും ഐമാക്സ് തിയറ്ററിൽ ലഭിക്കുക.