കണ്ണിന്റെ ആരോഗ്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനാണ് ലോക കാഴ്ച ദിനം ആചരിക്കുന്നത്. എല്ലാ വർഷവും ഒക്ടോബർ 13ന് ലോക കാഴ്ച ദിനം ആചരിച്ച് വരുന്നു. അന്ധത തടയുന്നതിനുള്ള അന്താരാഷ്ട്ര ഏജൻസി (ഐഎപിബി) ആണ് ലോക കാഴ്ച ദിനം ആചരിച്ചത്. നേത്രാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ചിന്തിക്കാനും അത് സംരക്ഷിക്കാനും ഇന്നും ഭാവിയിൽ ആരോഗ്യം നിലനിർത്താനുമുള്ള വഴികൾ കണ്ടെത്തേണ്ട ദിവസമാണിത്. "നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക" എന്നതാണ് ഈ വർഷത്തെ ലോക കാഴ്ച ദിനത്തിലെ പ്രമേയം. ലവ് യുവർ ഐസ് കാമ്പെയ്‌ൻ വ്യക്തികളോട് അവരുടെ കണ്ണുകളുടെ ആരോഗ്യം ശ്രദ്ധിക്കാൻ ആവശ്യപ്പെടുന്നു. കൂടാതെ ലോകമെമ്പാടുമുള്ള ഒരു ബില്യണിലധികം ആളുകൾക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടിട്ടും നേത്ര പരിചരണ സേവനങ്ങൾ ലഭ്യമല്ലാത്ത ആളുകളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നു. രാഷ്ട്രീയക്കാരുമായും തീരുമാനമെടുക്കുന്നവരുമായും നേത്രാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ദേശീയ പാർലമെന്റുകൾ, അസംബ്ലികൾ എന്നിവിടങ്ങളിൽ കാഴ്ച സ്ക്രീനിംഗ് നടത്താൻ ഐഎപിബി (International Agency for the Prevention of Blindness) ആവശ്യപ്പെടുന്നു.1998 ഒക്ടോബർ 8 ന് ആദ്യത്തെ ലോക കാഴ്ച ദിനം ആചരിച്ചു. ലയൺസ് ക്ലബ് ഇന്റർനാഷണൽ ഫൗണ്ടേഷന്റെ (LCIF) "SightFirstCampaign" ഈ ദിവസം ആരംഭിച്ചു. കാഴ്ച, നേത്ര സംരക്ഷണം, നേത്രരോഗ സാധ്യത എന്നിവയുമായി ബന്ധപ്പെട്ട് ആഗോളതലത്തിൽ നിരവധി പരിപാടികൾ ആരംഭിച്ചതിന് സംഘടന പ്രശസ്തമാണ്. ലോകാരോഗ്യ സംഘടനയുടെ "വിഷൻ 2020" ന്റെ ഒരു സംരംഭം കൂടിയായിരുന്നു ലോക കാഴ്ച ദിനം. ആഗോളതലത്തിൽ ഏകദേശം 200 ഐഎപിബി അംഗ സംഘടനകൾ ലോക കാഴ്ച ദിനത്തെ പിന്തുണയ്ക്കുന്നതായി ഐഎപിബി വ്യക്തമാക്കുന്നു.ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് അടിസ്ഥാന ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ ലഭ്യമല്ല. അന്ധതയുടെ മിക്ക കാരണങ്ങളും തടയാനാകുമെങ്കിലും ശരിയായ ചികിത്സകൾ ഇല്ലാത്തതിനാൽ മിക്ക കേസുകളും കാഴ്ച വൈകല്യത്തിലേക്ക് നയിക്കുന്നു. നിങ്ങളുടെ കണ്ണുകളെ പരിപാലിക്കുന്നതിനുള്ള ഒരു മാർഗമായി പതിവായി നേത്ര പരിശോധനകൾ നടത്തുന്നതിനെക്കുറിച്ച് അവബോധം വളർത്തുന്നതിനുള്ള ഒരു ദിവസമാണിത്.