രക്തസമ്മർദത്തെ തുടർന്നാണ് കാന്തപുരത്തെ ഇന്നലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാരുടെ ആരോഗ്യനിലയിൽ പുരോഗതി. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ബന്ധുക്കളോട് സംസാരിച്ചെന്നും ആശുപത്രി അധികൃതർ അറിയിച്ചു. രക്തസമ്മർദത്തെ തുടർന്നാണ്കാന്തപുരത്തെ ഇന്നലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.''മരുന്നുകളോട് കൃത്യമായി പ്രതികരിക്കുകയും അടുത്ത ബന്ധുക്കളോട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ചികിത്സക്ക് വേണ്ടി രൂപീകരിച്ച പ്രത്യേക മെഡിക്കല്‍ ബോര്‍ഡിന്‍റെ നിരീക്ഷണത്തിലാണ് അദ്ദേഹം. സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൂര്‍ണശമനത്തിനു വേണ്ടി പ്രാര്‍ഥന തുടരണമെന്ന് ''മര്‍കസ് അധികൃതര്‍ അറിയിച്ചു.