മൂന്ന് ദിവസം നീണ്ട കഠിനമായ തിരച്ചിലിനൊടുവിൽ വീടുവിട്ടിറങ്ങിയ കല്ലമ്പലം സ്വദേശി നബീലിനെ കോഴിക്കോട് നിന്നും കുടുംബത്തിന് തിരികെ കിട്ടി .

ചെറിയൊരു വാക്ക് തർക്കത്തിനൊടുവിൽ പിതാവിന്റെ ബൈക്കുമായി വീടുവിട്ടിറങ്ങിയ നബീൽ കോഴിക്കോട് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു .

ഈ പ്രായത്തിലുള്ള കുട്ടികളെ കൈകാര്യം ചെയ്യുമ്പോൾ മാതാപിതാക്കളും ബന്ധുക്കളും അധ്യാപകരും വളരെയേറെ ശ്രദ്ധ  
ചെലുത്തേണ്ടതുണ്ട് .

മിക്ക മാതാപിതാക്കളും വളരെ വൈകാരികമായി കുട്ടികളെ സമീപിച്ച് സംഭവങ്ങളിൽ ഇടപെടുമ്പോഴും , പ്രശ്നങ്ങൾ വഷളായി കുട്ടികളും വൈകാരികമായി തിരിച്ച് ഇടപെടാറാണ് ആണ് പതിവ് .

മാതാപിതാക്കൾ കുട്ടികളെ നമ്മോടൊപ്പം വലുപ്പത്തിൽ തിരിച്ച്
പ്രതീക്ഷിക്കുകയാണ് ചെയ്യുന്നത് .
എന്നാൽ അങ്ങനെ അല്ല വേണ്ടത് നമ്മൾ കുട്ടികളോളം ചെറുതായി അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് അത് തിരുത്തി അവരോടൊപ്പം നിന്ന് അവർക്ക് സപ്പോർട്ടും പരിഗണനയും കൊടുത്തു അവരിൽ ആത്മവിശ്വാസം ഉണ്ടാക്കുകയാണ് ചെയ്യേണ്ടത് .

ചെറുതോ വലുതോ ആയ പ്രശ്നങ്ങൾക്ക് അവരെ കുറ്റപ്പെടുത്തുകയും തള്ളിപ്പറയുകയും തെറി പറയുകയും ചെയ്യാതെ 
അവരോടൊപ്പം മാനസികമായി പ്രശ്നങ്ങളിൽ ഇടപെട്ട് അവരെ തിരുത്തി കരുത്തരാക്കി ഒപ്പംനിർത്തി 
തങ്ങൾ കൂടെയുണ്ട് എന്ന തോന്നൽ കുട്ടികളിൽ ഉളവാക്കുകയാണ് വേണ്ടത് .

കാരണം ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് 
നമ്മളെ വേണ്ട , നമുക്ക് ആണ് കുട്ടികളെ വേണ്ടത് .

കാരണം അവർക്ക് സമയം ചിലവിടാനും മാർഗങ്ങൾ തേടാനും രസിയ്ക്കാനും മറ്റ് ഇടപെടലുകളും സോഷ്യൽമീഡിയയും കൂട്ടുകെട്ടുകളും ഉണ്ട്.

കൂടാതെ ഏതിനും പരിഹാരമായി മുൻപു മറ്റുള്ളവർ കാട്ടിക്കൊടിത്തിട്ടുള്ള വഴികളുമുണ്ട് അവർക്ക് മുന്നിൽ . അവർ അത് പരീക്ഷിക്കും ,
ഉപയോഗിക്കുക തന്നെ ചെയ്യും. 

കുട്ടികൾ ആയാലും മുതിർന്നവർ ആയാലും വീട് വിട്ടിറങ്ങുന്നതും ജീവൻ ഒടുക്കുന്നതും ഒക്കെ മറ്റുള്ളവർ ചെയ്തത് അനുകരിക്കുകയാണ് ചെയ്യുന്നത്. 

അമിതമായി മൊബൈലിന് അഡിക്ടായി , ശേഷം മൊബൈൽ പിടിച്ച് വാങ്ങിയതിന് മൂന്ന് കുട്ടികളാണ് ഈ ആഴ്‌ചയിൽ ജീവൻ ഒടുക്കിയത്.

അതുകൊണ്ട് തന്നെ ഈ പ്രായത്തിലുള്ള കുട്ടികളെ വളരെ കരുതലോടെ വേണം മാതാപിതാക്കൾ കൈകാര്യം ചെയ്യേണ്ടത് .

നബീലിനെ കണ്ടെത്താനുള്ള കഠിന പരിശ്രമങ്ങൾക്ക് നേതൃത്വം നൽകിയ വർക്കല ഡിവൈഎസ്പി നിയാസ് സാർ കല്ലമ്പലം പൊലീസ് (പ്രത്യേകിച്ച് സിഐ വിജയരാഘവൻ ) എന്നിവർക്ക്
കുടുംബം പ്രത്യേകമായ നന്ദിയും അനുമോദനങ്ങളും അറിയിക്കുന്നു..!