വെഞ്ഞാറമൂട്ടിൽ മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

വെഞ്ഞാറമൂട്ടിൽ മദ്യവയസ്കന്റെ മൃതദേഹം വീടിനുള്ളിൽ നിന്നും കണ്ടെത്തി. അമ്പലമുക്ക് എസ്പി ഭവനിൽ സുനിൽകുമാറാണ് [ 54] മരിച്ചത്. വാമനപുരം അമ്പലംമുക്ക് എസ് പി ഭവനിൽ പരേതനരായ റിട്ടേഡ് അദ്ധ്യാപകരായിരുന്ന പത്മനാഭപിളള, സരസ്വതി അമ്മ ദമ്പതികളുടെ രണ്ട് മക്കളിൾ ഇളയവനായിരുന്നു സുനിൽ കുമാർ .


സുനിൽ കമാറിനെ കഴിഞ്ഞ രണ്ട് ദിവസ്സമായി കാണാതായതിനെ തുടർന്ന് സംശയം തോന്നിയ നാട്ടുകാർ നടത്തിയ തെരിച്ചിലിനൊടുവിൽ 
വീടിന് കാ മുറിള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു .

സുനിലിന്റെ ഭാര്യയും , മകനും ദീർഘനാളായി തിരുവല്ലക്കടുത്താണ് താമസ്സം.

വെഞ്ഞാറമൂട് പോലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു.