ഇതരസംസ്ഥാന തൊഴിലാളി, വിദ്യാര്‍ഥി, ബസ് കാത്തുനിന്ന യാത്രക്കാരി, ലോട്ടറി വിതരണക്കാരന്‍ അടക്കം ഏഴുപേര്‍ക്കായിരുന്നു നായയുടെ കടിയേറ്റത്. ആരുടേയും പരുക്ക് ഗുരുതരമല്ലായിരുന്നു. എല്ലാവരും കോട്ടയം മെഡിക്കല്‍ കോളേജിലെത്തി വാക്‌സിന്‍ സ്വീകരിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസമാണ് നായ ചത്തത്. നായയുടെ സ്രവപരിശോധനാ ഫലത്തിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്