മാതാവ് മുന്നോട്ടെടുത്ത കാറിടിച്ച് മൂന്നര വയസുകാരി മരിച്ചു

കോഴിക്കോട് കൊടുവള്ളിയിൽ മാതാവ് മുന്നോട്ടെടുത്ത കാറിടിച്ച് മൂന്നര വയസുകാരി മരിച്ചു. ഈങ്ങാപ്പുഴ പടിഞ്ഞാറേ മലയിൽ റഹ്‌മത് മൻസിലിൽ നസീറിന്റെയും കൊടുവള്ളി നെല്ലാങ്കണ്ടി സ്വദേശിനി ലുബ്‌ന ഫെബിന്റെയും മകളായ മറിയം നസീർ ആണ് മരിച്ചത്. വീടിൻ്റെ പടിയിലിരിക്കുകയായിരുന്ന മറിയം നസീറാണ് മരിച്ചത്.  ഉടൻ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.