സ്പീക്കര്‍ എ എന്‍ ഷംസീര്‍ ആശുപത്രിയില്‍

കോഴിക്കോട്: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സ്പീക്കര്‍ എ എന്‍ ഷംസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അമിത രക്തസമ്മര്‍ദത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിയത്. ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. തലശേരി സഹകരണ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാ​ഗത്തില്‍ ചികിത്സയിലാണദ്ദേഹം. 

ഇന്നലെ രാത്രി 8 മണിയോടെയാണ് എ എന്‍ ഷംസീറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തിരുവനന്തപുരത്തുനിന്നും കണ്ണൂരേക്ക് എത്തിയതാണദ്ദേഹം. ചികിത്സ ഫലപ്രദമായി തുടരുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ഷംസീറിനെ ചികിസിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചത്