ഉള്ളൂരിൽ നിന്നും എം ഡി എം എയുമായി വെഞ്ഞാറമൂട് സ്വദേശിയായ യുവാവ് പിടിയിൽ .

NDPS സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ് എസ് ഷിജുവിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ഉള്ളൂർ ഭാഗത്തു നടത്തിയ റെയ്‌ഡിൽ നെല്ലനാട് വില്ലേജിൽ മാണിക്യമംഗലം ദേശത്ത് വെട്ടുവിള പുത്തൻ വീട്ടിൽ 21 വയസുള്ള ഷാരു, 6.52ഗ്രാം MDMA വിൽപ്പനയ്ക്കായി കൈവശം വച്ച് കടത്തി കൊണ്ട് വന്നത് കണ്ടെത്തി ഒരു NDPS കേസെടുത്തു. ടിയാന്റെ കൈയിൽ നിന്നും mdma വിറ്റവകയിൽ ലഭിച്ച 15000/- രൂപയും കണ്ടെടുത്തു. ടി തൊണ്ടിയും പ്രതിയും കേസ് റെക്കോർഡുകളും തുടർനടപടികൾക്കായി തിരുവനന്തപുരം എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർ കെ റെജികുമാർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ബിജു കുമാർ എസ് സിവിൽ എക്സൈസ് ഓഫീസർമാരായ , കൃഷ്ണ പ്രസാദ്, അൽത്താഫ് മുഹമ്മദ്, എന്നിവർ പങ്കെടുത്തു.